രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച പേരാമ്പ്രയിൽ

പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തെഹിലിയയുടെ പ്രചരാണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച പേരാമ്പ്രയിൽ എത്തും.ഉച്ചക്ക് 12 മണിക്ക് കല്ലാച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൻ ഇറങ്ങുന്ന രാഹുൽ ഗാന്ധി യു ഡി എഫിന്റെ പ്രചരണ ബസായ ഇന്ദിര ഗാരണ്ടി ബസിൽ റോഡ് മാർഗമാണ് പേരാമ്പ്രയിൽ
എത്തുക.

       ഉച്ചക്ക് 1 മണിക്ക് പേരാമ്പ്രയിൽ എത്തുന്ന രാഹുൽ ഗാന്ധി ചെമ്പ്ര റോഡിൽ മാർക്കറ്റ് ഫഡ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. വടക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചേനായി റോഡിലും തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബൈപ്പാസിൽ ഇ എം എസ് ജംഗഷൻ വരെയുമായി പാർക്ക് ചെയ്യണമെന്നും വടകര ഭാഗത്ത് നിന്നും ചെമ്പ്ര ഭാഗത്ത് നിന്നും വരുന്നവാഹനങ്ങൾ പട്ടണത്തിൽ പ്രവേശിക്കാതെ പാർക്ക് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.