ജനസമക്ഷം,കൊയിലാണ്ടി മണ്ഡലം യു ഡി എഫ് പ്രകടന പത്രിക
ഹൈലൈറ്റ്സുകള്‍
1-കൊയിലാണ്ടി ഹാര്‍ബറിന്റെ മൂന്നാം ഘട്ട വികസനത്തിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയ്യാറാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച വികസന പദ്ധതിക്ക് അംഗീകാരം നേടിയെടുക്കും.
2. കൊയിലാണ്ടി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഒരു മറൈന്‍ പോളിടെക്നിക് സ്ഥാപിക്കാന്‍ നടപടിയെടുക്കും.ഓഷ്യനോഗ്രാഫി ഉള്‍പ്പടെയുളള അതി നൂതന കോഴ്സുകള്‍ പഠിപ്പിക്കുന്ന ഫിഷറീസ് സര്‍വ്വകലാശാലയുടെ മലബാര്‍ എക്സറ്റന്ഷന് സെന്റര്‍ കൊയിലാണ്ടിയില്‍ സ്ഥാപിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തും.
3-ഇടത് സര്‍ക്കാറിന്റെ അനാസ്ഥ കാരണം പ്രവൃത്തി നിലച്ച പോയ തിക്കോടി ചെറു മത്സ്യ ബന്ധന ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ സാങ്കേതിക തടസ്സങ്ങള്‍ മറികടക്കും.പയ്യോളിയില്‍ മിനി ഹാര്‍ബര്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും.
കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
കടലാക്രമണവും തീര ശോഷണവും തടയാന്‍ ആലപ്പുഴ ചെല്ലാനം മോഡല്‍ കടല്‍ ഭിത്തി സംരക്ഷണ നടപടികള്‍ സ്വീകരിക്കും. ആവശ്യമായിടത്ത് ചെറു പുലിമുട്ടുകള്‍ സ്ഥാപിക്കും. കൊയിലാണ്ടിയില്‍ വല നിര്‍മ്മാണ യൂനിറ്റ്,ബോട്ട് റിപ്പെയര്‍ യൂനിറ്റ് എന്നിവ സ്ഥാപിക്കും.മറൈന്‍ ആംബുലന്‍സ്, റസ്ക്യു ബോട്ടുകള്‍ എന്നിവ സജ്ജമാക്കും.മത്സ്യ ഭവന് തീരദേശ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കും.തീരദേശ മേഖലയില്‍ ഫിഷറീസ് ഡിസ്പെന്‍സറികള്‍ സ്ഥാപിക്കും.
4-ദേശീയപാതാ നിര്‍മ്മാണത്തിലെ അപാകം പരിഹരിച്ച് ആവശ്യത്തിന് എക്സിറ്റും എന്‍ട്രികളും നേടിയെടുക്കും. ആവശ്യമായിടത്ത് ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കും. പയ്യോളി,ഇരിങ്ങല്‍,ആനക്കുളം,കൊല്ലം,തിരുവങ്ങൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കും. അകലാപ്പുഴ പാലവും നടേരിക്കടവ് പാലവും യാഥാര്‍ത്യമാക്കും.
5-കോരപ്പുഴ മുതല്‍ മൂരാട് വരെ അകലാപ്പുഴയുടെ ഓരം പറ്റി പുഴയോര പാതയൊരുക്കും.മൂരാട് മുതല്‍ കോരപ്പുഴ വരെ പ്രധാന ബസ്സ്റ്റോപ്പുകളില്‍ ബസ് ബേകള്‍.
കോഴിക്കോട്-കൊയിലാണ്ടി പയ്യോളി റൂട്ടില്‍ ഇലക്ട്രിക് ബസ്സ്.
6-കൊയിലാണ്ടി മൈസൂര്‍ റെയില്‍വേ ലൈന്‍ പദ്ധതിയെ കുറിച്ച് സാധ്യതാ പഠനം നടത്തുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ഉയര്‍ത്തും. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ എറണാകുളം കണ്ണൂര്‍ ഇന്‍ര്‍സിറ്റി എക്സ്പ്രസ്സിനും മംഗലാപുരം കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടും.
7-വെളിയണ്ണൂര്‍ ചല്ലിയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി ഈ പാടശേഖരം സമ്പൂര്‍ണ്ണ നെല്‍കൃഷി യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കും.ഇതോടൊപ്പം ചല്ലിയില്‍ ജല വിനോദ ടൂറിസം പദ്ധതികളും നടപ്പിലാക്കും.കൊയിലാണ്ടി നഗരത്തില്‍ വെറ്റിനറി പോളി ക്ലീനിക്ക്,നടേരി വലിയ മലയില്‍ വെറ്റിനറി സര്‍വ്വകലാശാല ഉപകേന്ദ്രം എന്നിവ സ്ഥാപിക്കല്‍.
മികച്ച പ്രായം ചെന്ന കര്‍ഷകര്‍,യുവകര്‍ഷകര്‍,ക്ഷീര കര്‍ഷകര്‍,മികച്ച വനിതാ കൃഷി സംരംഭകര്‍ എന്നിവര്‍ക്ക് എം എല്‍ എ അവാര്‍ഡും പാരിതോഷികവും ആദരവും.
എല്ലാ പ്രതിസന്ധികളും അതിജീവിച്ച് നെല്‍കൃഷി നടത്തുന്ന കര്‍ഷകരെ എല്ലാ തരത്തിലും ചേര്‍ത്തു പിടിക്കും. മികച്ച നെല്‍ കര്‍ഷകര്‍ക്ക് പ്രത്യേക എം എല്‍ എ അവാര്‍ഡ്.
8-കൊയിലാണ്ടി പയ്യോളി നഗരങ്ങളെ ആധുനിക വല്ക്കരിക്കാന് കര്‍മ്മ പദ്ധതി തയ്യാറാക്കും. പയ്യോളി കൊയിലാണ്ടി നഗരസഭകളുടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഈ രണ്ട് നഗരങ്ങളിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ച് തൊഴിലവസരങ്ങള്‍ സൃഷിടിക്കും.കൊയിലാണ്ടി കൊല്ലത്തെ പൈതൃക നഗരമായി വികസിപ്പിക്കും.കൊയിലാണ്ടി നഗരത്തില്‍ അന്തരാഷ്ട്ര കരകൗശല കൈത്തറി മേളകള്‍ സ്ഥിരമായി സംഘടിപ്പിക്കും.കൊച്ചി ബിനാലെ മാതൃകയില്‍ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കും.കൊയിലാണ്ടി നഗരത്തില്‍ കെ എസ് ഇ ബി സ്ബ് സ്റ്റേഷന് സ്ഥാപിക്കാന്‍ അടിയന്തിര നടപടി.ഇതിനായി എത്രയും പെട്ടെന്ന് സ്ഥലം കണ്ടെത്തും.
കൊയിലാണ്ടി ജി വി എച്ച് എസ് എസ്സിന് മുന്നിലൂടെയുളള (സ്റ്റേഡിയം സമീപം)പഴയ മുത്താമ്പി റോഡില്‍ പുതിയ മേല്‍പ്പാലം പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
പയ്യോളി ട്രഷറി,എ ഇ ഒ ഓഫീസ് എന്നിവയ്ക്ക് സ്വന്തം കെട്ടിടം.കൊയിലാണ്ടി ട്രഷറി പ്രവര്‍ത്തന സജ്ജമാക്കും.
9-കൊയിലാണ്ടി നഗരത്തെ മദ്യ-മയക്കു മരുന്നു ലോബികളില്‍ നിന്ന് മോചിപ്പിക്കും. എക്സൈസ് ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കും.
കൊയിലാണ്ടി പോലീസ് സ്റ്റേഷന് വിഭജിച്ച് ചേമഞ്ചേരിയില്‍ പുതിയ പോലീസ് സ്റ്റേഷന് ആരംഭിക്കാന്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടും. കാപ്പാട് ടൂറിസം പോലീസ് സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
കൊയിലാണ്ടി പോലീസ് സ്റ്റേഷന്, പോലീസ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണം വേഗത്തിലാക്കും. കായിലാണ്ടി, പയ്യോളി നഗരത്തിന്റെ കേന്ദ്രഭാഗത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ‘സൈലന്റ് സോണ്‍’ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. കൊയിലാണ്ടി ബീച്ചില്‍ കടല്‍കാഴ്ചകള്‍ കാണാനുളള മറ്റൈന്‍ വേള്‍ഡ് ടണല്‍ അക്വാറിയം സ്ഥാപിക്കാവുന്നതാണ്.
-നന്തി കെല്‍ട്രോണിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കെല്‍ട്രോണ്‍ ഭൂമിയില്‍ ഇലക്ട്രോണിക് വില്ലേജ് സ്ഥാപിക്കും. കൊയിലാണ്ടി നഗരത്തില്‍ പാര്‍ക്കിംങ്ങ് പ്ലാസ സ്ഥാപിക്കും.കൊയിലാണ്ടി,പയ്യോളി നഗരസഭകളില്‍ മികച്ച അറവ് ശാല,മത്സ്യ പച്ചക്കറി മാര്‍ക്കറ്റ്.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് സ്വന്തം കെട്ടിടം,ഫയര്‍ സ്റ്റേഷന് ആധുനിക വല്‍ക്കരിക്കും. കൊയിലാണ്ടിയുടെ കഥാകാരന് യു എ ഖാദറിന് സ്മാരകമായി മികച്ച ഒരു റഫറന്‍സ് ഗ്രന്ഥാലയം സ്ഥാപിക്കും.
10-കൊയിലാണ്ടി താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രി നിലവാരത്തിലെത്തിക്കും.ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും തസ്തിക കൂട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തും.തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കും. മേലടി ഹെല്‍ത്ത് സെന്ററിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും,പദവി ഉയര്‍ത്തും.തീരദേശങ്ങളില്‍ ഫിഷറീസ് ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കും. അനുയോജ്യമായ സ്ഥലത്ത് ഏറ്റവും നൂതനമായ രീതിയില്‍ വയോജന സൗഹൃദ കേന്ദ്രം.ഒറ്റപ്പെട്ട് താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന,അവരെ ചേര്‍ത്ത് പിടിക്കും. ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്ത്തുക്കളും മരുന്നും എത്തിക്കാന്‍ സംവിധാനം.കിടപ്പു രോഗികള്‍ക്ക് പോസ്റ്റ് ഹോസ്പിറ്റല്‍ സംവിധാനം ഒരുക്കും.
താലൂക്കാശുപത്രി രണ്ടാമത്തെ ബഹുനില കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കും.
,താലൂക്കാശുപത്രിയില്‍ ഫ്രീസര്‍ സൗകര്യങ്ങളോടെ അത്യാധുനിക മോര്‍ച്ചറി
കൊയിലാണ്ടിയില്‍ സ്ഥലം ലഭ്യമാക്കി കുട്ടികള്‍ക്കും അമ്മമാര്‍ക്കും മാത്രമായി ആശുപത്രി സ്ഥാപിക്കാനുളള ശ്രമം നടത്തും. നിയോജക മണ്ഡലത്തില്‍ വയോജനോത്സവം സംഘടിപ്പിക്കും. പകല്‍ വീടുകളിലേക്ക് വാഹനങ്ങള്‍ ഏര്‍പ്പെടുത്തും.
11-പന്തലായനി കോട്ടക്കുന്നില്‍ സംസ്കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തിന്റ അധീനതയിലുളള സ്ഥലത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ നേതൃത്വം നല്‍കും.പരമ്പരാഗത കോഴ്സുകള്‍ക്ക് പകരം പുതിയ തൊഴില്‍ സാധ്യതാ കോഴ്സുകള്‍ തുടങ്ങും. ഐ.എ.എസ് , ഐ.പി.എസ്, ഐ.എഫ്.എസ് ,കെ.എ.എസ് ,റെയില്‍വേ തുടങ്ങിയ ഉന്നത മേഖലകള്‍ ലക്ഷ്യമിട്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും. ഇവിടെ റഫറന്‍സ് ലൈബ്രറി, ഉന്നത വ്യക്തികളുമായി മുഖാമുഖം,തീവ്ര പരിശീലനം എന്നിവ സംഘടിപ്പിക്കും.കൊയിലാണ്ടി നഗരത്തില്‍ നമ്മുടെ പ്രിയപ്പെട്ട തൃക്കോട്ടൂരിന്റെ കഥാകാരന് യു എ ഖാദറിന്റെ നാമധേയത്തില്‍ ലോകോത്തര നിലവാരമുളള ഗ്രന്ഥാലയം,റഫറന്‍സ് ലൈബ്രറി സ്ഥാപിക്കും.പയ്യോളി ടെക്നിക്കല്‍ സ്കൂള്‍ പോളിടെക്നിക്കായി ഉയര്‍ത്തും. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും .യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ ശ്രമവും നടത്തും.ഐ.ടി പാര്‍ക്ക് പ്രാവര്‍ത്തികമാക്കും.
12-തിക്കോടി ,മൂടാടി പഞ്ചായത്ത് പരിധിയില്‍ വരുന്ന അകലാപ്പുഴ പുഴയോരം സംസ്ഥാനത്തെ ടൂറിസം ഹബ്ബായി മാറ്റും.
5-കൊല്ലം ടൗണ്‍ഷിപ്പ്,പാറപ്പളളി,ഉരുപുണ്യകാവ് എന്നിവ കോര്‍ത്തിണക്കി തീര്‍ത്ഥാടന ടൂറിസം പദ്ധതിതിക്കോടി കല്ലകത്ത് ഡ്രൈവ് ഇന്‍ ബീച്ച് പ്രധാന ടൂറിസം സ്പോട്ടാക്കും. കാപ്പാട് മുതല്‍ ഇരിങ്ങല്‍ വരെ ടൂറിസം കോറിഡോര്‍ പദ്ധതി,ഇടവീട്ട് തീരഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ടൗണ്‍ഷിപ്പ്. വിപണന കേന്ദ്രങ്ങള്എന്നിവ സ്ഥാപിക്കും.
വെളിയണ്ണൂര്‍ ചല്ലി,നായാടന്‍ പുഴ,നടേരി മുതുവോട്ട് ജലശയം,ചെങ്ങോട്ടുകാവ് ഐരാണി തുരുത്ത് എന്നിവിടങ്ങളില്‍ ജല വിനോദ പദ്ധതികള്‍. നാല് ഭാഗവും വളളത്താല് ചുറ്റപ്പെട്ട് കടലും പുഴയും അതിരിടുന്ന കൊയിലാണ്ടി മണ്ഡലത്തിന് ജല വിനോദ ടൂറിസം പദ്ധതികള്‍ക്ക് അനന്ത സാധ്യതയുണ്ട്. കാപ്പാടില്‍ എല്ലാ വര്‍ഷവും അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരം സംഘടിപ്പിക്കും.
13-കാല്‍പ്പന്ത് കളിയുടെ നാടായ കൊയിലാണ്ടിയെ ഫുട്ബോള്‍ കളിയുടെ രംഗത്ത് കൂടുതല്‍ സജീവമായി നിലനിര്‍ത്താന്‍ യുവാക്കള്‍ക്ക് ഫുട്ബോള്‍ പരിശീലനം .
കൊയിലാണ്ടി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.കലാകാരന്മാര്ക്ക് ആദരം.അക്കാദമി അവാര്‍ഡുകള്‍ പോലെ മണ്ഡലത്തിലെ കലാ സാഹിത്യ സാംസ്ക്കാരിക മേഖലകളിലെ വ്യക്തികളെ തിരഞ്ഞെടുത്ത് ആദരിക്കും.അതിനായി പ്രത്യേക ജൂറികള്‍ രൂപവല്‍ക്കരിക്കും.കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിച്ച് കല്‍പ്പിത സര്‍വ്വകലാശാലയായി ഉയര്‍ത്തും. കൊയിലാണ്ടിയെ മലബാറിന്റെ സാംസ്ക്കാരിക തലസ്ഥാനമാക്കി മാറ്റും.
15-എല്ലാ വര്‍ഷവും ഭാരതീയം പരിപാടി സംഘടിപ്പിക്കും. ഇതര സംസ്ഥാനങ്ങളിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചാണ് ദേശീയ കലോത്സവം സംഘടിപ്പിക്കുക. കോഴിക്കോട് കൈരളി-ശ്രീ മാതൃകയില്‍ സര്ക്കാറുടമയില് കൊയിലാണ്ടിയിലൊരു തിയറ്റര്‍ കോംപ്ലക്സ്. ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ചരിത്ര സ്മാരകമായി പ്രഖ്യാപിക്കും.,ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുനര്‍ നിര്‍മ്മിക്കും.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങള്‍,സി.കെ.ഗോവിന്ദന് നായര്‍,കെ.കേളപ്പന് എന്നിവര്‍ക്ക് ഉചിതമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കും. ദീര്‍ഘ യാത്ര കഴിഞ്ഞു അസമയങ്ങളില്‍ നഗരത്തിലെത്തു്നന സഹോദരികള്‍ക്ക് സുരക്ഷിത ഇടം -ഷീ ഹോം സ്ഥാപിക്കും. ഉമ്മന്‍ ചാണ്ടി സ്മാരക ജന സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ പ്രകടന പത്രിക കമ്മിറ്റി ഭാരവാഹികളായ മഠത്തിൽ അബ്ദു റഹിമാൻ, സി.ഹമിദ് സത്യനാഥൻ മാടഞ്ചേരി ,വി.പി. ഇബ്രാഹിം കുട്ടി ,യു.വി ബാബുരാജ് എന്നിവർ പങ്കെടുത്തു
