ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടു കൂടിയാണ് കൊയിലാണ്ടി ഒറ്റക്കണ്ടം മൂഴിക്കൽ മീത്തൽ ഭാഗത്ത് 18ഏക്കറോളം വരുന്ന കാട്ടുവേപ്പില കൃഷിയും അടിക്കാടും അടങ്ങിയ കുന്നിൻ പ്രദേശത്തിന് തീപിടിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിൽ എത്തുകയും രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും അണക്കുകയും ചെയ്തു.
അഗ്നിശമന വാഹനം എത്താത്ത ഭാഗങ്ങളിൽ ഫയർ ബീറ്റർ ഉപയോഗിച്ചും നാട്ടുകാരുടെ സഹായത്തോടുകൂടി കെടുത്തുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പിഎം,SFRO ഷിജി ഐ,FRO മാരായ രതീഷ് കെ എൻ,ജാഹിർ എം, ഇർഷാദ് ടി കെ,,നിധിപ്രസാദ് ഇ എം,രജീഷ് വിപി, നവീൻ,ഹോം ഗാർഡ് മാരായ അനിൽകുമാർ,ഷൈജു എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
