കൊയിലാണ്ടി: എളാട്ടേരി തെക്കെയിൽ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് മാർച്ച് 30 ന് കൊടിയേറും. രാവിലെ 11 മണിയ്ക്ക് കൊടിയേറ്റം, വൈകീട്ട് കാവു കേറൽ, പ്രാദേശിക കലാകാരൻമാരുടെ സർഗ്ഗ വിരുന്ന്, ചെറിയ വിളക്ക് എഴുന്നള്ളിപ്പ്.
31 ന്, ശീവേലി എഴുന്നള്ളിപ്പ്, ഇളനീർകുല വരവുകൾ,തിറകൾ, കാവൂട്ട്, വലിയ വിളക്ക് എഴുന്നള്ളിപ്പ്, ഏപ്രിൽ ഒന്നിന്, തിറകൾ, ശീവേലി എഴുന്നള്ളിപ്പ്, പൂത്താലപ്പൊലികളും, ഇളനീർക്കുല വരവുകളും, ഭഗവതി തിറയോടുകൂടിയ താലപ്പൊലി, തിരിയാട്ടം’
ഏപ്രിൽ രണ്ടിന് വൈകിട്ട് ഗുരുതി തർപ്പണത്തോടുകൂടി ഉത്സവ സമാപനം
