മെലഡി കിംഗ് വിദ്യാസാഗറിന് വാർമുകിൽ ഫൗണ്ടേഷന്റെ സ്നേഹാദരം

കോഴിക്കോട് ഗായകരുടെയും സംഗീതജ്ഞരുടെയും ഗാനാസ്വാദകരുടെയും കൂട്ടായ്മയായ വാർമുകിൽ ഫൗണ്ടേഷൻ തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങളുടെ റെക്കാർഡ് സൃഷ്ടിച്ച മെലഡി കിംഗ് എന്നറിയപ്പെടുന്ന സംഗീത സംവിധായകൻ വിദ്യാസാഗറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് “മലരേ..മൗനമാ..മൗനമേ..” എന്ന സ്നേഹാദരവ് പ്രോഗ്രാം സംഘടിപ്പിച്ചു.

വാർമുകിൽ ചെയർമാൻ എ.വി. റഷീദ്അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന

ചടങ്ങിൽ വിവിധ മേഖല

കളിലെ പ്രതിഭകൾക്ക് എക്സലൻസ് അവാർഡ് വിതരണം മുഖ്യാതിഥിയായ നഗരസഭ വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. സാറ ജാഫർ നിർവ്വഹിച്ചു. തിരുവനന്തപുരത്തെ സാക്സഫോൺ വിദഗ്ധനായ റോയ് സി ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. സ്വാതി റാവു (ഗായിക), ബബിത്ത് കൂളേരി (സംഘാടനം), ഷാഹിദ് ലത്തീഫ് (ദുരന്ത നിവാരണം), ഗണേഷ് ബാബു(കോർഡിനേഷൻ), ജമാൽ ഫാറൂഖി (സംഘാടനം), റോയ് ജോസഫ് (സംഗീതജ്ഞൻ) എന്നിവരെ ആദരിച്ചു. 

ബി.വി. മുഹമ്മദ് അഷ്റഫ് (യുവതരംഗ് ജന. സെക്രട്ടറി), കെ.പി. മുഹമ്മദ് അസ്ലം, കെ.പി. വിനോദ് കുമാർ, സുനിൽ കക്കോത്ത്, വി.എം. ശശികുമാർ, റീജ പനിക്കിൽ എന്നിവർ സംസാരിച്ചു.

 

വിദ്യാസാഗറിൻ്റെ ജീവചരിത്രവും ഗാനങ്ങളും സമന്വയിപ്പിച്ചു കൊണ്ട് നടത്തിയ സ്നേഹാദരവിൽ അദ്ദേഹം കമ്പോസ് ചെയ്ത മികച്ച ഗാനങ്ങളായ ” എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു”, “അനുരാഗ വിലോചനനായി”, “ആരോ വിരൽ നീട്ടി”, “ഒരു രാത്രി കൂടി വിടവാങ്ങവേ” എന്നിവ വാർമുകിൽ ഗായകരും ആലപിച്ചു. പോലീസിൽ നിന്ന് വിരമിച്ച റോയ് ജോസഫ് 

വിദ്യാസാഗർ ഈണം നൽകിയ “വരമഞ്ഞളാടിയ രാവിൻ്റെ മാറിൽ..”, “പിന്നെയും പിന്നെയും ആരോ കിനാവിൻ്റെ..”, “മണിമുറ്റത്താവണി പന്തൽ..” “കണ്ണാടി കൂടും കൂട്ടി..” തുടങ്ങിയ ഗാനങ്ങൾ സാക്സ ഫോണിൽ ഹൃദ്യമായി ആലപിച്ചു. വിവിധ ഭാഷാ ഗാനങ്ങൾ, റെക്കാർഡ് ഡാൻസ് എന്നിവയും അരങ്ങേറി.

 

Leave a Reply

Your email address will not be published.