ഇൻ്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ ലോക വ്യാപകമായി നടക്കുന്ന ലോകനാടക ദിനാചരണത്തിൽ പൂക്കാട് കലാലയവും കണ്ണിചേർന്നു. കലാലയം ചിൽഡ്രൻസ് തിയറ്ററിൻ്റെ നേതൃത്വത്തിൽ നടന്ന
ദിനാചരണ പരിപാടിയിൽ വെച്ച് കലാലയം ജനറൽ സെക്രട്ടറി ശിവദാസ് കാരോളി ലോകനാടകസന്ദേശം നൽകി. പ്രശസ്ത നാടക പ്രവർത്തകൻ മനോജ് നാരായണൻ മുഖ്യഭാഷണം നടത്തി. എ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത
വഹിച്ച യോഗത്തിൽ കാശി പൂക്കാട്, പി.പി. ഹരിദാസൻ, ആർട്ടിസ്റ്റ് സുരേഷുണ്ണി, നിഷിദ ടീച്ചർ, ടി.രാമൻ, ഹരിനന്ദ, ദൃഷസായ്, ഷെറിൻ എന്നിവർ സംസാരിച്ചു.
