കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിലെ 1983-85 കോമേഴ്സ് ബാച്ചിലെ വിദ്യാർത്ഥികൾ വീണ്ടും ഒന്നിക്കുന്നു

കൊയിലാണ്ടി എസ്.എ.ആർ.ബി.എം ഗവ. കോളേജിലെ 1983-85 കോമേഴ്സ് (After Noon) ബാച്ചിലെ വിദ്യാർത്ഥികൾ 43 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി ഒരുമിച്ച് കൂടുന്നു. ഈ വരുന്ന 29-ാം തിയ്യതി ഞായറാഴ്ച കൊല്ലം ചിറക്ക് സമീപമുള്ള ലേക്ക്-വ്യൂ ഓഡിറ്റോറിയത്തിലാണ് ഈ സംഗമം നടക്കുന്നത്.

43 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സംഗമത്തിന് വേദി ഒരുങ്ങുന്നത്. 1983-1985 After Noon കോമേഴ്സ് ബാച്ചിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഈ സംഗമത്തിൽ എത്തിച്ചേരുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ പ്രദേശങ്ങളില്‍, വിവിധ തുറകളിൽ ജീവിക്കുന്ന അറുപതോളം സഹപാഠികളെയാണ് അശ്രാന്ത പരിശ്രമത്തിലൂടെ കണ്ടെത്തി ഒരുമിച്ച് കൂട്ടാൻ കഴിഞ്ഞത്.

തങ്ങളില്‍ നിന്ന് അകാലത്തിൽ വേര്‍പിരിഞ്ഞുപോയ സഹപാഠികള്‍ക്കും, അധ്യാപകര്‍ക്കും സ്മരണാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ആരംഭിക്കുന്ന പരിപാടിയില്‍ പഴയ സഹപാഠികള്‍ ഒറ്റക്കും ഒരുമിച്ചും അവതരിപ്പിക്കുന്ന ആട്ടവും പാട്ടുകളും ഡാൻസും മറ്റു കലാപരിപാടികളുമായി ഒരു പകല്‍ മുഴുവന്‍ അതെ, അവര്‍ ഒത്തു ചേരുകയാണ്.

ഇന്ന് മുചുകുന്നിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എസ്.എ.ആർ.ബി.എം കോളേജ് അന്നത്തെ കാലത്ത് കൊയിലാണ്ടി ഗവ: ബോയ്സ് ഹൈസ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. കൊയിലാണ്ടി ബോയ്സ് സ്കൂൾ കെട്ടിടത്തിലെ അവസാന വർഷത്തെ ബാച്ച് ആണ് 43 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നത്.

സഹപാഠികളിൽ പ്രധാനിയായ ഇപ്പോഴത്തെ കൊയിലാണ്ടി നഗരസഭാ അധ്യക്ഷന്‍ യു.കെ ചന്ദ്രൻ രാവിലെ 10 മണിക്ക് പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. മറ്റു സഹപാഠികള്‍ ആയ കെ ഭാസ്കരന്‍ (ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട്), പി. സത്യൻ (ചേമഞ്ചേരി പഞ്ചായത്ത് മെമ്പര്‍) എന്നിവരോടൊപ്പം പ്രിയപ്പെട്ട അധ്യാപകരെയും ചടങ്ങില്‍ ആദരിക്കും.

Leave a Reply

Your email address will not be published.