നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ വാഹന അനുമതികൾ പൂർണ്ണമായും സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ വാഹന അനുമതികൾ പൂർണ്ണമായും സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിവിധ പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതികളാണ് സുവിധാ പോർട്ടൽ വഴി ഓൺലൈനായി മാത്രം ക്രമീകരിച്ചിരിക്കുന്നത് .

https://suvidha.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയോ എസിനെറ്റ് (ECINET) ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സുവിധ പോർട്ടലിൽ ലോഗിൻ ചെയ്‌ത ശേഷം അനുയോജ്യമായ അനുമതി വിഭാഗം തെരഞ്ഞെടുക്കണം. 

Leave a Reply

Your email address will not be published.