ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

 

 ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ​ഗുരുതര പരിക്കേറ്റു. അണേല സ്വദേശി ആദർശി(40)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം നാലര യോടെയായിരുന്നു സംഭവം. ആദർശ് എൽ.ഐ.സി യിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാളുടെ സ്കൂട്ടറും തകർന്നിട്ടുണ്ട്.

മാരാമറ്റം പൈതൃക തെരുവിലെ പേ രാലിൻ്റെ കൊമ്പാണ് കാറ്റിൽ പൊട്ടി വീണത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ആദർശിന്റെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീഴുകയായിരുന്നു. ഉടൻ നാട്ടുകാരും വാഹനയാത്രികരും ചേർന്ന് ആദർശിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടം സമയം നിരവധി പേർ സമീപത്തായുണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്

Leave a Reply

Your email address will not be published.