പ്രസന്റേഷൻ സന്യാസിനി സഭ: സിസ്റ്റർ ജീസ് ജോസഫ് വീണ്ടും പ്രൊവിൻഷ്യൽ സൂപീരിയർ

പ്രസന്റേഷൻ സന്യാസിനി സഭ, സെന്റ് മേരീസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സൂപീരിയറായി സിസ്റ്റർ ജീസ് ജോസഫ് വെട്ടുകല്ലാംകുഴി വീണ്ടും ചുമതലയേറ്റു. സിസ്റ്റർ പൗളിൻ മേരി പൊട്ടക്കാൽ, സിസ്റ്റർ ജെസ്സി മാത്യു എടച്ചെരിൽ, സിസ്റ്റർ ലീന വർഗീസ് കുന്നത്ത്, സിസ്റ്റർ മരിയ റോസ് വിളയനിക്കൽ എന്നിവരാണ് പുതിയ കൗൺസിലർമാർ.

ഇറ്റലിയിലെ കോമോയിൽ 1833ൽ സ്ഥാപിച്ച പ്രസന്റേഷൻ സഭ 1968ൽ ഇന്ത്യയിലും പ്രവർത്തനം ആരംഭിച്ചു. സഭ ഇന്ന് ഇന്ത്യ, ഇറ്റലി, ടാൻസാനിയ, കെനിയ, പാപ്പുവ ന്യൂ ഗിനിയ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച് വരുന്നു. 

Leave a Reply

Your email address will not be published.