നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകര താഴെ അങ്ങാടിയിലെ സൈക്ലോണ്‍ ഷെല്‍ട്ടറില്‍ താമസിച്ചുവരുന്ന ബി.എസ്.എഫിലെ 103 ബറ്റാലിയന്‍ അംഗങ്ങള്‍ക്കായി രാത്രികാല രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പനി, മന്ത് രോഗനിര്‍ണയത്തിനായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് രക്ത പരിശോധന നടത്തിയത്.
ക്യാമ്പിന് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം കെ അബ്ദുസ്സലാം, ഫീല്‍ഡ് അസിസ്റ്റന്റ് രാമചന്ദ്രന്‍, ഫീല്‍ഡ് വര്‍ക്കര്‍മാര്‍, സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
