മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും ഡൽഹി ഹൈകോടതി നിർദേശം

മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കോടതി നിർദേശം. തന്റെ അറിവോ സമ്മതമോ ഇല്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. നടന്റെ ഹർജി പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി അനുകൂല നടപടി സ്വീകരിച്ചത്

വ്യക്തിത്വ അവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കോടതി നിർദേശം നൽകി. ലിങ്കുകൾ നീക്കിയ വിവരം നാല് മണിക്ക് മുമ്പ് അറിയിക്കണമെന്നും കോടതി നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മോഹൻലാലിന്റെ വോയ്‌സ് ക്ലോണിംഗ് നടത്തി ഓൺലൈൻ ലോട്ടറികളും ലേണിങ് ആപ്പുകളും ഉൾപ്പെടെ ദുരുപയോഗം ചെയ്യുകയാണെന്നാണ് നടനായി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാണിച്ചത്. ഇതുമൂലം സാധാരണക്കാർ ധാരാളമായി കബളിക്കപ്പെടുന്നുണ്ടെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഇത് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഭാഗത്ത് നിന്നും കർശന നടപടിയുണ്ടാകണമെന്ന് മോഹൻലാൽ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.