വൈദ്യുതി ഉപഭോഗത്തിൽ സർവ്വകാല റെക്കോർഡ്

ഏപ്രിൽ എത്തും മുൻപേ കേരളത്തിലെ വൈദ്യുതി ആവശ്യകത റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ബുധനാഴ്ച രാത്രി 10.30-ഓടെ വൈദ്യുതി ആവശ്യകത 5802 മെഗാവാട്ടായി ഉയർന്നു. 2024 ജൂൺ രണ്ടിനുണ്ടായിരുന്ന 5797 മെഗാവാട്ട് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഉപഭോഗം കുത്തനെ കൂടിയെങ്കിലും വൈദ്യുതി വിതരണം തടസ്സപ്പെടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി കുറവ് പരിഹരിക്കാൻ യൂണിറ്റിന് 10 രൂപ വരെ നൽകിയാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്.

Leave a Reply

Your email address will not be published.