പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; 63കാരൻ പിടിയിൽ

മാവൂർ :15 വയസ്സുള്ള വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 63കാരൻ പിടിയിൽ. മാവൂർ കായലം സ്വദേശി കണ്ടിയിൽ വീട്ടിൽ രാഘവൻ ആണ് അറസ്റ്റിലായത്. മാർച്ച് 21നായിരുന്നു സംഭവം. വിദ്യാർഥിയെ ഉത്സവപ്പറമ്പിൽ നിന്നും പ്രതി കൂട്ടിക്കൊണ്ടുപോയി മോഷണക്കേസിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

        തുടർന്ന് വിദ്യാർഥിയുടെ പരാതിയിൽ മാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രമേഷ്, എസ്‌സിപിഒമാരായ പ്രമോദ്, പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ മാവൂരിൽ വച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published.