കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫിന് ചിഹ്ന പ്രതിസന്ധി; ഗ്ലാസ് ചിഹ്നം പട്ടികയില്‍ ഇല്ല, പ്രചാരണം താത്കാലികമായി നിര്‍ത്തി

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ചിഹ്നപ്രതിസന്ധി. എല്‍ഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല. 2025ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് അപ്രത്യക്ഷമായത്. 2024ലെ പട്ടികയില്‍ ഗ്ലാസ് ഉള്‍പ്പെടുത്തിയിരുന്നു. ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവിലാണ് കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

      ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് – അടയാളത്തില്‍ പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം അനുവദിക്കുന്നതില്‍ വ്യക്തത വരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published.