കൊയിലാണ്ടിയെ പ്രകമ്പനം കൊള്ളിച്ചു സി. ആർ. പ്രഫുൽ കൃഷ്ണൻ്റെ റോഡ് ഷോ

കൊയിലാണ്ടിയെ ഇളക്കിമറിച്ച് എൻ ഡി എ സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണന്റെ റോഡ് ഷോയും തിരിഞ്ഞടുപ്പ് കൺ വെൻഷനും. കേന്ദ്ര സഹായത്തോടെയുള്ള വികസനം മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ് പറഞ്ഞു. സമീപ ഭാവിയിൽ തന്നെ കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറും .ചോദ്യങ്ങൾ ചോദിക്കുന്നവരോട് വീട്ടിൽ പോകാൻ പറഞ്ഞവരെ വീട്ടിലിരുത്തണമെന്ന് അദേഹം പറഞ്ഞു.സംസ്ഥാന സമിതി അംഗം വായനാരി വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.വൈശാഖ്, സന്തോഷ്കാളിയത്ത്, ശ്രീഹരി എന്നിവർ സംസാരിച്ചു. റോഡ് ഷോയ്ക്ക് എ കെ. ബൈജു, ബി.സി ബിനീഷ്, അഡ്വ വി. സത്യൻ, വി.കെ.ജയൻ, ടി.കെ. പത്മനാഭൻ, അതുൽ പെരുവട്ടൂർ, ജിതേഷ് കാപ്പാട്, നിഷ ഗിരീഷ്, ദീപ കുനിയിൽ, എ.പി രാമചന്ദ്രൻ , സിനു രാജ് പയ്യോളി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.