അരിക്കുളം കഴിഞ്ഞ രണ്ട് മാസത്തോളമായി ഊരള്ളൂർ ഊട്ടേരിക്കുന്നിലെ നിരവധി കുടുംബങ്ങൾക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കാത്ത വിഷയത്തിൽ പ്രതിഷേധിച്ച് എൻ ഡി എ സായാഹ്ന പ്രതിഷേധം നടത്തി. ധർണ്ണ പേരാമ്പ്ര നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം കെ. രൂപേഷ് അദ്ധ്യക്ഷത വഹിച്ചു.
ഊട്ടേരി കുന്നിലെ ജനങ്ങൾ ഓരോ 2 ദിവസം കൂടുമ്പോഴും 600 രൂപ വില കൊടുത്തു കുടിവെള്ളം ഉൾപ്പെടെയുള്ള ശുദ്ധജലം വാങ്ങേണ്ട ഗതികേടിൽ ആണ് ജീവിക്കുന്നത് എന്നും, ജലജീവൻ മിഷൻ പദ്ധതി അട്ടിമറിച്ചത് കാരണമാണ് കുടിവെള്ളം ലഭ്യമാകാത്തത് ജനങ്ങൾക്ക് വേണ്ടി പഞ്ചായത്തിന് കീഴിൽ ഉള്ള കുടിവെള്ള പദ്ധതി ഇന്ന് ഇരുട്ടിൽ ആണ്. എല്ലാവർക്കും കുടിവെള്ളം എന്ന മഹാസ്വപ്നവുമായി കേന്ദ്രത്തിലെ മോദി ഗവ : ആവിഷ്കരിച്ച ജലജീവൻ മിഷൻ പദ്ധതി പഞ്ചായത്തിൽ കൃത്യമായി നടപ്പാക്കുന്നുമില്ല. ജലജീവൻ മിഷന് കീഴിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ നിരക്കിൽ വെള്ളം ലഭിക്കേണ്ടതാണ്. എന്നാൽ
അശാസ്ത്രീയവും, നിരുത്തരവാദപരവുമായ ഇതിന്റെ നടത്തിപ്പിന്റെ പരിണിതഫലം കുടിവെള്ളക്ഷാമം രൂക്ഷമായ പല ഭാഗങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ല എന്നതാണ്. ജനങ്ങളുടെ ജീവനാഡിയായ കുടിവെള്ളം ഏതെങ്കിലും സാഹചര്യത്തിൽ ലഭ്യമല്ലാതായാൽ അവർക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുക എന്നത് പഞ്ചായത്ത് അടക്കമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗവ : സംവിധാനങ്ങളുടെ ഉത്തരവാദിത്തം ആണ്. ഇതിൽ നിന്നും ഒളിച്ചോടുകയാണ് പഞ്ചായത്ത് ഭരണാധികാരികളും പേരാമ്പ എം.എൽ.എ യും എല്ലാം.
തിരഞ്ഞെടുപ്പ് കൺവീനർ പ്രദീപൻ കണ്ണമ്പത്ത്, എൻ, ഹരിദാസ്, ജുബിൻ ബാലകൃഷ്ണൻ, നാരായണൻ നാഗത്ത്, ഇ, ഭാസ്കരൻ, രാകേഷ് ഊരള്ളൂർ എന്നിവർ സന്നിഹിതരായിരുന്നു.
