ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്; കടുത്ത ശിക്ഷ മുന്നറിയിപ്പുമായി റെയില്‍വേ

ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നടപടി കര്‍ശനമാക്കി ദക്ഷിണ റെയില്‍വേ. ഇത്തരം കേസുകളില്‍ 1989ലെ റെയില്‍വേ നിയമത്തിലെ 152, 154 വകുപ്പുകള്‍ പ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാരെ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റമാണിത്.

ചെന്നൈ ഡിവിഷനില്‍ ഇത്തരം സംഭവങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സുരക്ഷാ സേന (ആര്‍പിഎഫ്)യും ഗവണ്‍മെന്റ് റെയില്‍വേ പോലീസും (ജിആര്‍പി) പട്രോളിങ് ശക്തമാക്കി. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണവും വ്യാപിപ്പിച്ചിട്ടുണ്ട്.

ട്രെയിനുകളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ് എന്ന് റെയില്‍വേ അധികൃതര്‍ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published.