യു ഡി എഫ് – ആർ എം പി ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമയുടെ റോഡ് ഷോയും , തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ യോഗവും ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

യു ഡി എഫ് – ആർ എം പി ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമയുടെ റോഡ് ഷോയും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ യോഗവും ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സി പി എമ്മിൽ നിന്ന് ബി ജെപി കൂടാരത്തിലേക്ക് പോകുന്നവരെപ്പറ്റി മിണ്ടാത്ത മുഖ്യമന്ത്രി യഥാർത്ഥ കമ്യൂണിസ്റ്റ് ജി സുധാകരൻ പാർട്ടി വിട്ടത് ചെറ്റത്തരമെന്ന് പറഞ്ഞത് അപഹാസ്യമാണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ബി ജെപിയിലേക്ക് പോകുന്ന സി പി എം നേതാക്കളെ വാക്ക് കൊണ്ടും നോവിക്കാതെയിരിക്കുന്നതിന് പിന്നിൽ സി പി എം – ബി ജെപി ഡിലിങ്സ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ അഹങ്കാരത്തിന്റെ ഭാഷ അവസാനിപ്പിക്കാൻ യു.ഡി എഫ് സർക്കാർ 100 സിറ്റ് നേടി ഭരണത്തിൽ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ചെയർമാൻ കോട്ടയിൽ രാധകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ കെ രമ, അഡ്വ ഐ മൂസ്സ, എൻ വേണു, എൻ പി അബ്ദുള്ള ഹാജി, പ്രദീപ് ചോമ്പാല, എം സി വടകര, പുറന്തോടത്ത് സുകുമാരൻ, ടി ടി ഇസ്മായിൽ, അഡ്വ. കുമാരൻ കുട്ടി, സതിശൻ കുരിയാടി, ഒ കെ കുഞ്ഞബ്ദുള്ള, ബാബു ഒഞ്ചിയം, സുനിൽ മടപ്പള്ളി, അഡ്വ ഇ നാരായണൻ നായർ, ആർ ഷഹിൻ, ഒ കെ ഇബ്രാഹിം, പറമ്പത്ത് പ്രഭാകരൻ, വി കെ പ്രേമൻ, പി എസ് രഞ്ജിത്ത് കുമാർ, അഫ്നാസ് ചോറോട്, വി കെ അബ്ദുൾ അസീസ്, ഇ ടി അയ്യൂബ്, രഞ്ജിത്ത് കണ്ണോത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കോട്ടയിൽ രാധ കൃഷണൻ (ചെയർ), പി പി ജാഫർ, കുളങ്ങര ചന്ദ്രൻ (ജന കൺ), എൻ പി ഭാസ്ക്കരൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. നൂറുകണക്കിന് യു.ഡി എഫ് ആർ എം പി പ്രവർത്തകർ നടത്തിയ ആവേശകരമായ റോഡ് ഷോ ആവേശമായി. പുതിയ സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് സമ്മേളന കേന്ദ്രമായ കോട്ടപ്പറമ്പിൽ അവസാനിച്ചു.

Leave a Reply

Your email address will not be published.