എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കെ ദാസനെ തിക്കോടിയിലെ തൊഴിലുറപ്പ് തൊഴിലാളികൾ പൂച്ചെണ്ടു നൽകി സ്വീകരിച്ചു

കൊയിലാണ്ടി: എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കെ ദാസന്റെ തിങ്കളാഴ്ചത്തെ സന്ദർശനം തിക്കോടിയിൽ നിന്നും തുടങ്ങി. ഭഗവതി കണ്ടി, കാരേക്കാട്, തിക്കോടി നോർത്ത്, കോഴിപ്പുറം, കുറ്റിവയൽ പ്രദേശങ്ങളിലെ കിടപ്പുരോഗികളെ സന്ദർശിച്ചു. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽ കാണാനായി തൊഴിലിടത്തിലെത്തിയ സ്ഥാനാർഥിയെ തൊഴിലാളികൾ പൂച്ചെണ്ടു നൽകി വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. എൽഡിഎഫ് നേതാക്കളായ ബിജു കളത്തിൽ, കെ.വി സുരേഷ്, പി പി ഷാഹിദ, ടി ഷീബ, കെ സുകുമാരൻ, എൻ കെ അബ്ദുൽ സമദ്, അനിൽ കരുവാണ്ടി, ഹമീദ് പുതുക്കുടി, പ്രനില സത്യൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. 

Leave a Reply

Your email address will not be published.