ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അതിരാത്രത്തിന്റെ ഒരുക്കങ്ങൾ, കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ പുരോഗമിക്കുന്നു. യജ്ഞശാലയുടെ നിർമ്മാണം അവസാന ഘട്ടaത്തിലാണ്. ഏപ്രിൽ 17 മുതൽ 26 വരെയാണ് അതിരാത്രം നടക്കുക.
ചരിത്രത്തിലാദ്യമായാണ് കോഴിക്കോട് അതിരാത്രം സംഘടിപ്പിക്കപ്പെടുന്നത്. ജാതിലിംഗ ഭേദമന്യേ ഏവർക്കും അതിരാത്രത്തിൽ പ്രവേശനമുണ്ടായിരിക്കും. യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തിൽ ഉണ്ടായ ഗണിത- ജ്യോതിശാസ്ത്ര വളർച്ചയുടെ ചരിത്രത്തെ യാഗഭൂമിയിൽ പ്രദർശിപ്പിക്കും.
