കീഴരിയൂർ;നടുവത്തൂർ മഠത്തിൽ താഴെചാരമംഗലത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക്കൊടിയേറ്റം.തുടർന്ന് ഭഗവതിസേവ.മാർച്ച് 25 ബുധൻ കാലത്ത് 6 മണി പ്രഭാതപൂജ, പ്രഭാതപൂജ, എട്ടുമണി തുകിലുണർത്തൽ തുടർന്ന് ഗണപതിഹോമം നവഗം, പഞ്ചഗവ്യം. പത്തുമണി അരങ്ങു ,കുലമുറി.12 മണി ഉച്ചപൂജ ,കുട്ടിച്ചാത്തൻ വെള്ളാട്ട്.വൈകിട്ട് 5:00 മണി കുട്ടിച്ചാത്തൻ തിറ.തുടർന്ന് മഠത്തിൽ താഴെ നിന്ന് പുറപ്പെടുന്ന ആഘോഷ വരവ്. ഏഴു മണി താലപ്പൊലിയോടുകൂടി ഭഗവതിയുടെ നട്ടതിറ .9 മണി ഭൈരവൻ നട്ടത്തറ .പത്തുമണി ഗുളികന്റെ വെള്ളാട്ട്.12 മണി തായമ്പക. ഇരുപത്തിയാറിന് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണി കാലഭൈരവൻ തിറ. 3. 30ന് ഭഗവതിതിറ(യോഗി ഭൈരവൻ മുടിയേറ്റ് കൂട്ടത്തിൽ)
