പേരാമ്പ്രയിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

/

പേരാമ്പ്രയിൽ വൻ മയക്കുമരുന്ന് വേട്ട; 85.359 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് റൂറൽ പോലീസ് ജില്ലയിൽ നടത്തിയ പരിശോധനയിൽ പേരാമ്പ്രയിൽ വെച്ച് വൻ തോതിൽ മയക്കുമരുന്ന് പിടികൂടി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഫറാഷ് ടി ഐ.പി.എസ്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 85.359 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പേരാമ്പ്ര പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

         കീഴരിയൂർ സ്വദേശിയായ രാജേഷ് സി എം, കാവിൽ സ്വദേശിയായ തസ്‌ലിഫ് എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള നാർക്കോട്ടിക് സെല്ലിലെ പോലീസ് ഡാൻസാഫ് സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്നാണ് പള്ളിയത്ത് കുനി കാവിൽ വെച്ച് നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടിയത്.

        നാർക്കോട്ടിക്ക് DySP ഉത്തംദാസ് .ടി, നാർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് എസ്.ഐ വിനീത് വിജയൻ, എ.എസ്.ഐമാരായ വി.വി. ഷാജി, സി.എം. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, ശോഭിത്ത്, സിഞ്ചുദാസ്, ലിധിൻ, അനൂപ് സെൻ, ബോബി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published.