മൈസൂരുവിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു

മൈസൂരുവിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി കസ്റ്റമസ് റോഡ് സൂറത്ത് ഹൗസില്‍ മുഹമ്മദ് ഫര്‍ഹാന്‍ (22) മരിച്ചത്. ബാംഗ്‌ളൂരില്‍ എവിയേഷന്‍ കോഴ്‌സിന് പഠിക്കുകയാണ്. ബാംഗ്‌ളൂരിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. ബാപ്പ അസ്‌ലം (പുറക്കാട്ടേരി), ഉമ്മ സൗദ (കൊയിലാണ്ടി താഴങ്ങാടി) എന്നിവര്‍ ഒമാനിലാണ്. സഹോദരി ആയിഷ സഹക്.

മൈസൂരു ചന്നപട്ടണയ്‌ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ വോൾവോ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

Leave a Reply

Your email address will not be published.