മൈസൂരുവിൽ വാഹനാപകടത്തിൽ കാപ്പാട് സ്വദേശി മരിച്ചു. കാപ്പാട് സിദ്ദിഖ് പള്ളിക്ക് സമിപം കൈതക്കൽ സിദ്ധിഖിന്റെ മകൻ സക്കിർ ഹുസൈൻ (28) ആണ് മരിച്ചത്. ഭാര്യ നുബീന. മാതാവ് ഷംസിയ, സഹോദരങ്ങൾ സജീർ, ജസാർ. മൈസൂരു ചന്നപട്ടണയ്ക്ക് സമീപം പുട്ടപനതൊടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ വോൾവോ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
സക്കീര്‍ ഹുസൈന് കുടുംബത്തോടൊപ്പം ബാംഗ്ലൂരില്‍ കച്ചവടക്കാരാണ്. ഇഫ്താര്‍ അവധിയായതിനാല്‍ ലീവെടുത്ത് നാട്ടില്‍ വന്ന് തിരികെ പോകുമ്പോഴാണ് അപകടം. ബാപ്പ സിദ്ധിഖും മൂന്ന് മക്കളും ബാംഗ്ളൂരില്‍ കച്ചവടമാണ്. ഒരു മകന് മിനിഞ്ഞാന്ന് ബസ്സില്‍ പോയതാണ്. മറ്റു രണ്ടുപേരും ഇന്നലെ കോഴിക്കോട് നിന്ന് പി.കെ. ട്രാവല്സിൽ പോയപ്പോഴാണ് അപകടത്തിൽ പെട്ടത്.
