നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട സ്‌കാനിങ് പൂര്‍ത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാത്തമംഗലം വെയര്‍ ഹൗസില്‍ സൂക്ഷിച്ച വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട സ്‌കാനിങ് പൂര്‍ത്തിയായി. ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തിയാക്കി സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച മെഷീനുകളാണ് മണ്ഡല അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് സ്‌കാനിങ് നടത്തുന്നത്. ഒരോ മണ്ഡലത്തിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മെഷീനുകള്‍ ഏറ്റുവാങ്ങി സ്‌കാനിങ് നടപടികള്‍ പൂര്‍ത്തിയാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്‌കാനിങ് പൂര്‍ത്തിയാക്കിയ ശേഷം തരംതിരിച്ച മെഷീനുകള്‍ മാര്‍ച്ച് 25ന് മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറി മണ്ഡലത്തില്‍ ക്രമീകരിച്ച വെയര്‍ഹൗസിലേക്ക് മാറ്റും.

Leave a Reply

Your email address will not be published.