കൊയിലാണ്ടി നഗരസഭയുടെയും പബ്ലിക്ക് ലൈബ്രറിയുടെയും ഭാഗമായ കുട്ടികളുടെ പഠന കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നഗരസഭയുടെയും പബ്ലിക്ക് ലൈബ്രറിയുടെയും ഭാഗമായ കുട്ടികളുടെ പഠന കേന്ദ്രത്തിൽ സംസ്കാരമില്ലാത്ത സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.  പഠനകേന്ദ്രത്തിൽ പേപ്പറുകളും മറ്റും വാരിവലിച്ചിട്ട് ആകെ അലങ്കോലമാക്കിയിട്ട നിലയിലാണുള്ളത്. വെയിലേൽക്കാതിരിക്കാൻ ഗ്ലാസിൻ്റെ മുകളിൽ ഒട്ടിച്ചിരുന്ന പേപ്പറുകളും വേസ്റ്റ് ബാസ്കറ്റിലുള്ള പേപ്പറുകളുമാണ് കീറിയിട്ടത് . കൂടാതെ പുറത്തേക്കുള്ള വാതിലിൻ്റെ ലോക്കും തകർത്തിട്ടുണ്ട്.

കുട്ടികൾ സ്വൈര്യമായി ഇരുന്ന് പഠിക്കുന്ന സ്ഥലത്ത് ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തവർക്കതിരെ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാണ് ആവശ്യം. നഗരസഭാ ചെയർമാനും ലൈബ്രറി പ്രസിഡണ്ടിനെയും വിവരം അറിയിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published.