ഭിന്നശേഷിക്കാർക്കായി ജീവിതം സമർപ്പിച്ചവരുടെ കൂട്ടായ്മയാണ് അഭയം; ശ്രീപാർവ്വതി സിനി ആർട്ടിസ്റ്റ്

അഭയം 27 വർഷം നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ ജീവിതം ഭിന്നശേഷിക്കാർക്ക് വേണ്ടി സമർപ്പിച്ചവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് നോക്കികാണാൻ കഴിയുമെന്ന് കുമാരി ശ്രീപാർവ്വതി അഭിപ്രായപ്പെട്ടു. അഭയത്തിന്റെ 27-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അജയ് ബോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂലലങ്കാര കലയിൽ കേരള ഫോക് ലോർ അക്കാദമിയുടെ പ്രഥമ അവാർഡ് ജേതാവ് ബാബു കൊളപ്പള്ളിയെ ആദരിച്ചു. എം.സി മമ്മദ് കോയ പൊന്നാട അണിയിച്ചു. ഡോക്ടർ എൻ.കെ. ഹമീദ് ഉപഹാര സമർപ്പണം നടത്തി. പി.ടി.എ വക ഉപഹാരം പ്രസിഡണ്ട് എ.പി അജിത സമർപ്പിച്ചു. എം.സി മമ്മദ് കോയ, മാടഞ്ചേരി സത്യനാഥൻ, ശശിധരൻ ചെറൂർ, കെ.ശ്രീനിവാസൻ, ഷബീർ എളവനക്കണ്ടി, പി.കെ.ബിത, ഹാരിസ് പറമ്പിൽ ആലിക്കോയ ഹിദായത്ത്, സജീവ് കുമാർ കാഞ്ഞിരക്കണ്ടി, ഉണ്ണി തിയ്യക്കണ്ടി, രാജൻ സംസ്കൃതി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.