കോഴിക്കോട് : സിയസ്കൊ അഭയം പദ്ധതിയിൽ 22 ആം മത്തെ വീടിന് തറയിട്ടു. ചക്കുംകടവ് നാടഞ്ചേരിയിൽ
3 സെൻ്റ് സ്ഥലത്ത് പന്നിയങ്കര സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് വീട് പണിയുന്നത്. കോർപ്പറേഷൻ മേയർ ഒ സദാശിവൻ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ഭവന പദ്ധതിയിൽ സിയസ്കോ പോലുള്ള സന്നദ്ധ സംഘടനകളുടെ സേവനം ശ്രദ്ധേയമെന്ന് മേയർ പറഞ്ഞു. ഭക്ഷണം , കിടപ്പാടം , ചികിത്സ എന്നിവയിൽ ഇത് പോലുള്ള സേവനങ്ങൾ ചെയ്യുന്നത് കേരളീയ സമൂഹത്തിൽ മാത്രം കാണാവുന്നതാണ്. അതിൽ കോഴിക്കോട് നഗരത്തിൽ കൂടുതലുമാണ്, മനുഷ്യൻ്റെ നന്മക്കായി ഇന്നലെകളിലെ കൂട്ടായ്മകൾ ഒന്നിച്ച് ഇന്ന് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് പ്രധാന കാര്യമായാണ് കാണുന്നതെന്നും മേയർ കൂട്ടിച്ചേർത്തു. സിയസ്കൊ പ്രസിഡൻ്റ് സി.ബി.വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്മാൻ, കോർപ്പറേഷൻ വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷ സാറാ ജാഫർ, കൗൺസിലർ സ്മിത ഷെൽജി, സിയസ്കൊ വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി, എസ്. എം. സാലിഹ്, ട്രഷറർ പി.പി അബ്ദുല്ല കോയ, കെൻസ ബാബു , ബിജു ലാൽ, പി.എം. മെഹ്ബൂബ് എന്നിവർ പ്രസംഗിച്ചു.
ഒരു വർഷത്തിനുള്ളിൽ തറയിട്ടതിൽ 10 ഓളം വീടുകളുടെ പണി പൂർത്തിയായതായി സിയസ്കൊ ഭാരവാഹികൾ അറിയിച്ചു.
