നിയമസഭ തിരഞ്ഞെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതിനായി പോലീസിന്റെയും കേന്ദ്ര സായുധ സേനകളുടെയും നേതൃത്വത്തില്‍ പ്രശ്‌നബാധിത ബൂത്ത് സന്ദര്‍ശനവും റൂട്ട് മാര്‍ച്ചും സജീവമാക്കിയിട്ടുണ്ട്.

ഇതുവരെ കോഴിക്കോട് സിറ്റി പരിധിയില്‍ പതിനാറും റൂറലില്‍ നാല്‍പ്പത്തെട്ടും റൂട്ട് മാര്‍ച്ചുകള്‍ നടന്നു. ഇന്നലെ (മാര്‍ച്ച് 22) ചെമ്മങ്ങാട് സ്റ്റേഷന്‍ പരിധിയിലെ കോതി പാലം മുതല്‍ പയ്യാനക്കല്‍ വരെ റൂട്ട് മാര്‍ച്ചും മാറാട് സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ സായുധ സേനയുടെയും ലോക്കല്‍ പോലീസിന്റെയും നേതൃത്വത്തില്‍ സന്ദര്‍ശനവും നടന്നു. റൂറല്‍ പരിധിയിലെ പെരുവണ്ണാമുഴി, കൂരാച്ചുണ്ട്, കാക്കൂര്‍ സ്റ്റേഷന്‍ പരിധികളിലും റൂട്ട്മാര്‍ച്ച് നടന്നു. റൂട്ട് മാര്‍ച്ചുകളില്‍ എസ്.എച്ച്.ഒമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐമാര്‍, സ്റ്റേഷന്‍ മൊബൈല്‍ യൂണിറ്റുകള്‍ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.