കൊയിലാണ്ടി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ.പ്രവീണ്‍ കുമാര്‍ കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനിലെത്തി വരണാധികാരി തഹസിൽദാർ ടി ബി പ്രകാശിന് മുമ്പാകെ നാമ നിർദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും വനിതാജനപ്രതികളും മഹിളാപ്രവര്ത്തകരും ഉള്‍പ്പെട്ട സംഘത്തോടൊപ്പമാണ് പ്രവീണ്‍ കുമാര്‍ മുദ്രാവാക്യം വിളികളോടെ എത്തിയത്. കോണ്‍ഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളും പ്രവര്‍ത്തകരും അനുഗമിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗം മുനീര്‍ എരവത്ത്, ടി.ടി.ഇസ്മയില്‍, അഹമ്മദ് പുന്നക്കല്‍, മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറഹിമാന്, വി.പി.ഭാസ്ക്കരന്‍, സി.പി.മോഹനന്, രാജേഷ് കീഴരിയൂര്‍, വി.പി.ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു.
