കവടിയാർ കൊട്ടാരത്തിലെ മോഷണം:അന്വേഷണം ഇനി സംസ്ഥാന അതിർത്തികൾക്ക് പുറത്തേക്ക്;സ്ഥിരം സന്ദർശകർ നിരീക്ഷണത്തിൽ

കവടിയാർ കൊട്ടാരത്തിലെ ആഭരണക്കവർച്ചയിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയോ എന്നാണ് സംശയം. പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ഇടപാടുകാർ സമീപകാലത്ത് കേരളത്തിൽ വന്നോയെന്നതിലും സമാന മോഷണങ്ങളുടെ വിവരങ്ങളും തേടാനാണ് നീക്കം.

         കവടിയാർ കൊട്ടാരത്തിൽനിന്ന് ആഭരണങ്ങൾ നഷ്ടമായെന്ന് കരുതുന്ന ഒക്ടോബർ- നവംബർ മാസങ്ങളിലെ ഫോൺ കോൾ വിവരങ്ങൾ കേസിൽ നിർണായകമാവും. അതേസമയം കൊട്ടാരത്തിലെത്താറുള്ള സ്ഥിരം യൂട്യൂബർമാരും സന്ദർശകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ കേസ് നിലവിൽ ക്രൈം ബ്രാഞ്ചാണ് അന്വേിക്കുന്നത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

           പേരൂർക്കട പൊലീസാണ് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

Leave a Reply

Your email address will not be published.