ടെംമ്പിൾ അഡ്രസ് ലോഞ്ച് ചെയ്തു

/

കേരളത്തിലെ അധികമാരും അറിയാത്ത ക്ഷേത്രങ്ങളെക്കുറിച്ച് വിവരങ്ങളടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഡയറക്ടറി വെബ്സൈറ്റ് ‘ടെമ്പിൾ അഡ്രസ്’ കൊളത്തൂരപ്പൻ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി ലോഞ്ച് ചെയ്തു.

കമ്പ്യൂട്ടർ -ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്ത ക്ഷേത്രങ്ങൾക്കും കാവുകൾക്കും സൗജന്യമായി സോഫ്റ്റ്‌വെയർ വഴി പൂജ ബുക്കിംഗ്, സംഭാവന എന്നിവ സ്വീകരിക്കാനുതകും വിധമാണ് വെബ്സൈറ്റ്. ‘ടെമ്പിൾ അഡ്രസിൽ’ രജിസ്ട്രർ ചെയ്യുന്ന ക്ഷേത്രങ്ങൾക്ക് സൗജന്യമായി വെബ്സൈറ്റ് തയ്യാറാക്കി നൽകുമെന്ന് പ്രൊജക്ട് ഫൗണ്ടറും സി ഇ ഒ യു മായ ആനന്ദ് നമ്പീശൻ പറഞ്ഞു. ക്ഷേത്രം പ്രസിഡൻ്റ് എം കെ രജീന്ദ്രനാഥ്, പാർട്ണർ കെ സ്വാതി, എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനി വാസ് സിസ്റ്റംസ് ആണ് പ്രോമോട്ടർ .

Leave a Reply

Your email address will not be published.