ചാരു നൈനികയുടെ മൂന്നാമത്തെ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട് ∙ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനി ചാരു നൈനികയുടെ മൂന്നാമത്തെ പുസ്തകം ബോൺ അപ്പറ്റൈറ്റ് (എ മോക്‌‌ടെയ്ൽ ഓഫ് ഫൂഡ്, ഫ്രണ്ട്‌ഷിപ് ആൻഡ് ഫൺ) പ്രകാശനം ചെയ്തു. സെന്റ് തോമസ് പ്രൊവിൻഷ്യൽ റവ.ഡോ.ബിജു ജോൺ വെള്ളക്കട സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺ മണ്ണാറത്തറയ്ക്കു നൽകി പ്രകാശനം നിർവഹിച്ചു. എഴുത്തുകാരൻ കെ.ആനന്ദ് അധ്യക്ഷനായി. ഡോ.അരുൺലാൽ മൊകേരി പുസ്തകപരിചയം നിർവഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോഓർഡിനേറ്റർ സി.ധന്യ, സുമേഷ് ഇൻസൈറ്റ് എന്നിവർ പ്രസംഗിച്ചു. ഇൻസൈറ്റ് പബ്ലിക്ക ആണ് പ്രസാധകർ. ‘ദ് അൺനോൺ ഫ്രണ്ട്’, ‘റിവേഴ്സ് ക്വാറന്റീൻ’ എന്നിവയാണ് സർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരജേതാവു കൂടിയായ ചാരു നൈനിക എഴുതിയ മറ്റു പുസ്തകങ്ങൾ. എല്ലാ പുസ്തകങ്ങളുടെയും കവർ തയാറാക്കിയതും ചിത്രങ്ങൾ വരച്ചതും ചാരു തന്നെയാണ്. തിരുവങ്ങൂർ ‘അഞ്ജലി’യിൽ അഞ്ജലി ചന്ദ്രന്റെയും ജി.എൽ.ലാജുവിന്റെയും മകളാണ്.

Leave a Reply

Your email address will not be published.