നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളൈയിംഗ് സ്ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇരു ടീമുകളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയാണ്. എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പീല്‍ കമ്മിറ്റി മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാം. തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന് കണ്‍വീനറായും ജില്ല ട്രഷറി ഓഫീസര്‍, ജില്ല ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പഞ്ചാത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകള്‍ പരിശോധിക്കുക.
