സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ ഈദ്ഗാഹുകളിലും പള്ളികളിലും നമസ്കാരം നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയാണ് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. ‘‘ലോകത്ത് ഇസ്‍ലാമോഫോബിയ ശക്തിപ്പെടുന്നു. വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം. യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നു’’ – പാളയം ഇമാം മൗലവി സന്ദേശത്തിൽ പറഞ്ഞു. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെ സംയുക്ത ഈദ് ഗാഹിൽ ശിഹാബ് പൂക്കോട്ടൂർ ചെറിയ പെരുന്നാൾ സന്ദേശം നൽകി.
