അമ്പലമുക്ക് മൊയിലോത്ത് പറമ്പത്ത് മനോജ് കുമാർ അന്തരിച്ചു

തോടന്നൂർ: അമ്പലമുക്ക് മൊയിലോത്ത് പറമ്പത്ത്  മനോജ് കുമാർ (52) അന്തരിച്ചു. കോൺഗ്രസ് നേതാവും നാടക നടനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്നു. മുൻ യൂത്ത് കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, മുൻ കെഎസ്‌യു എസ് വടകര താലൂക്ക് സെക്രട്ടറി, ലയനത്തിനുശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വടകര യവനികയുടെ ദേശീയ ഗാനം എന്ന നാടകത്തിലും ഒട്ടനവധി അമേച്വർ നാടകങ്ങളിലുംഅഭിനയിച്ചിട്ടുണ്ട്. പിതാവ് പരേതനായ അച്യുതൻ നായർ. മാതാവ് പാർവതി അമ്മ. ഭാര്യ രഹന. മക്കൾ രേവതി, രുദ്ര. (തൊടന്നൂർ യു.പി സ്കൂൾ വിദ്യാർത്ഥികൾ)

Leave a Reply

Your email address will not be published.