കേരള സ്റ്റേറ്റ് ബിവറേജ്സ് കോർപ്പറേഷനിലെ എ.ഐ ടി യു സി, സി ഐ ടി യു സംഘടനകളിൽ നിന്ന് നൂറോളം ജീവനക്കാർ രാജിവച്ച് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ഐ.എൻ.ടി.യു.സിയിൽ മെമ്പർഷിപ്പ് എടുത്തു ഒരുമിക്കാം ഒന്നാകാം എന്ന പരിപാടി മുൻ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡി സി സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വർക്കിംഗ് പ്രസിഡണ്ട് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് വി.ആർ പ്രതാപൻ, ആഭ ജെ ശങ്കർ, കെ സുനേശൻ, ആർ ശിശുകുമാർ, എം സി സജീവൻ, ബി. സുരേഷ് ബാബു കോട്ടയം, പിടി പ്രബീഷ്, കെ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ ജേക്കബ് സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് നന്ദിയും പറഞ്ഞു.
