കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും

കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും. കെ.സുധാകരൻ്റെ സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ്. ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.  പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. 

അതിനിടെ, 12 മണിയോടെ നടത്താനിരുന്ന വാർത്ത സമ്മേളനം സുധാകരൻ ഉപേക്ഷിച്ചു. ദില്ലിയിൽ നിന്നും കണ്ണൂരിൽ വന്നിറങ്ങുന്ന സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ തയ്യാറായെന്നാണ് പുതിയ വിവരം. നാളെ എയർപോർട്ട് മുതൽ റോഡ് ഷോ ആയി സ്വീകരണത്തിനാണ് ആലോചന. 

Leave a Reply

Your email address will not be published.