സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില കുറഞ്ഞു. രാവിലെ പവന് 2040 രൂപ കുറഞ്ഞതിന് ശേഷം ഉച്ചക്ക് ശേഷം വീണ്ടും 2000 രൂപ കുറയുകയായിരുന്നു. ഇതോടെ, ആകെ 4040 രൂപ കുറഞ്ഞ് പവൻ വില 1,11,400 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 13,925 രൂപയായി.
