പെരുന്നാള്‍ ആഘോഷം:ടൂറിസ്റ്റ് ബോട്ടുകള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ ബോട്ടുടമകളും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

മാര്‍ഗനിര്‍ദേശങ്ങള്‍:

* സുരക്ഷാ സംവിധാനങ്ങളോ സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, നിയമാനുസൃത രേഖകള്‍ എന്നിവയോ ഇല്ലാതെ സര്‍വീസ് നടത്തരുത്.
* നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ എല്ലാ യാത്രക്കാരും ധരിക്കുന്നുണ്ടെന്ന് ബോട്ടുടമയും ജീവനക്കാരും ഉറപ്പുവരുത്തണം.
* മതിയായ യോഗ്യതയുള്ള ജീവനക്കാര്‍ മാത്രമേ ജലയാനം പ്രവര്‍ത്തിപ്പിക്കാവൂ.
* ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും സഞ്ചാരികള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം.
* ഓരോ യാത്രക്കും മുമ്പ് ജലയാനത്തിന്റെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ ഉറപ്പുവരുത്തണം.

മതിയായ സുരക്ഷയില്ലാതെയും അനുവദിച്ചതിലധികം യാത്രക്കാരെ കയറ്റിയും സര്‍വീസ് നടത്തുന്ന ജലയാനങ്ങളുടെ വിവരം 0495-2414039 (സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഓഫീസ്, കോഴിക്കോട്) നമ്പറില്‍ അറിയിക്കാം.

Leave a Reply

Your email address will not be published.