കൊയിലാണ്ടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് പ്രവീൺകുമാറിന്റെ റോഡ് ഷോ നഗരത്തെ ഇളക്കിമറിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് റോഡ് ഷോയിൽ അണി നിരന്നത്. സ്റ്റേറ്റ് ബാങ്ക് പരിസരത്തിൽ നിന്നും റോഡ് ഷോ ആരംഭിച്ചു. കൈരളി ഓഡിറ്റോറിയം വരെ നടന്ന റോഡ് ഷോയിൽ പ്രവീൺ കുമാറിനെ കൂടാതെ ഷാഫി പറമ്പിൽ എംപി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യത്ത് മുനവ്വറലി ശിഹാബ് തങ്ങൾ, ടി.ടി ഇസ്മയിൽ, വിപി ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു.


