വശം കൊടുത്തില്ലെന്ന് പരാതി കാർ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു

ദേശീയപാതയിൽ ദീർഘദൂര ബസ്സിന് വശം കൊടുത്തില്ലെന്ന് പറഞ്ഞു കാർ ഡ്രൈവറെ സ്വകാര്യ ബസ്സുകാർ ക്രൂരമായി മർദ്ദിച്ചു. ബുധനാഴ്ച വൈകിട്ട് കൊയിലാണ്ടി പഴയ ആർടി ഓഫീസിന് സമീപത്തായിരുന്നു ബസ്സുകാരുടെ അക്രമം. കുട്ടികളടക്കമുള്ള യാത്രക്കാർ കാറിൽ ഉണ്ടായിരുന്നു.കേട്ടാൽ അറയ്ക്കുന്ന തെറി പറഞ്ഞാണ് കാർ ഓടിച്ചയാളെ ബസ് ഡ്രൈവർ ക്രൂരമായി മർദ്ധിച്ചത്.നാട്ടുകാർ ഇടപെട്ടാണ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിടിച്ചുമാറ്റിയത്.ബസ് ഡ്രൈവറുടെ മർദ്ദനത്തിനുശേഷം കണ്ടക്ടറും കാർ ഡ്രൈവറോട് ക്ഷോഭിക്കുന്നത് നാട്ടുകാർ പകർത്തിയ വീഡിയോയിൽ കാണാം. അക്രമം നടത്തിയ ബസ് ഡ്രൈവറെ കൂടി നിന്നവർ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാർ മറ്റ് ബസ്സിൽ കയറി പോയി. അക്രമ സംഭവത്തിൽ
കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ടാലന്റ് ബസ്സ് ഡ്രൈവറെ കൊയിലാണ്ടി പോലീസെത്തി കസ്റ്റഡിയിലെടുത്തു.
കാർ ഓടിച്ചയാൾ പരാതിയൊന്നും കൊടുക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.രേഖാമൂലം പരാതി നൽകിയാൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുക്കുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. റംസാൻ നോമ്പ് തുറക്കാനുള്ള സമയമായതിനാൽ വേഗത്തിൽ പോകുകയായിരുന്നു കാർ ഡ്രൈവർ എന്ന് ദ്യക്സാക്ഷികൾ പറഞ്ഞു.എന്നാൽ ദീർഘദൂര ബസിന് വശം കൊടുക്കാത്തതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

Leave a Reply

Your email address will not be published.