ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കെ.പി.പി.എ എം.കെ രാഘവൻ എം.പിയ്ക്ക് നിവേദനം നൽകി

രാജ്യത്ത് പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA – Reg.No:03-21/88) ബഹുമാനപ്പെട്ട എം.കെ രാഘവൻ എം.പിയ്ക്ക് നിവേദനം നൽകി.  കെപിപിഎ സംസ്ഥാന സെക്രട്ടറി സിനീഷ്. എൻ, സെക്രട്ടറിയേറ്റ് അംഗം പ്രവീൺ. പി, കോഴിക്കോട് ഏരിയ പ്രസിഡണ്ട് സപ്ന എൻ. കെ, സെക്രട്ടറി റൂബി രഞ്ജന എം.കെ എന്നിവർ പങ്കെടുത്തു. ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്ന് എംപി ഉറപ്പുനൽകി.

Leave a Reply

Your email address will not be published.