നിയമസഭാ തിരഞ്ഞെടുപ്പിൽ വീട്ടിൽ വോട്ടു ചെയ്യുന്നവർ ഈ മാസം 20 -നകം അപേക്ഷ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ചെലവു നിരീക്ഷകര് സംസ്ഥാനത്ത് എത്തിത്തുടങ്ങി. ആകെ 40 ചെലവു നിരീക്ഷകരാണ് കേരളത്തിലുണ്ടാകുക. ഇന്നു വൈകിട്ടോടെ എല്ലാവരും എത്തിച്ചേരും. ഓരോ നിരീക്ഷകര്ക്കും മൂന്നോ നാലോ മണ്ഡലങ്ങളുടെ വീതം ചുമതലയാണുള്ളത്. മൂന്നു ദിവസത്തേക്ക് ഇവിടെ തങ്ങുന്ന ഇവര് പിന്നീട് ഈ മാസം 26-ന് വീണ്ടും എത്തുകയും പ്രചാരണ കാലം മുഴുവന് തങ്ങുകയും ചെയ്യും. പൊതു തെരഞ്ഞെടുപ്പു നിരീക്ഷകര് നാളെയാണ് സംസ്ഥാനത്ത് എത്തുക.
