ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

 

 ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.ടികെ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ഓർഫനേജ് കൺട്രോൾ ബോർഡ്‌ ചെയർമാൻ എൻ.അലി അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബിത ടി,ഡിവൈഎഫ്ഐ ജില്ലാ വൈസ്. പ്രസിഡന്റ് എംഎം ജിജേഷ്,മേപ്പയ്യൂർ ടൗൺ ജുമാ മസ്ജിദ് ഖതീബ് ഉനൈസ് അൽ ഖാസിമി, കെകെ ബാലൻ മാസ്റ്റർ,കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാ സെക്രട്ടറി അമൽ ആസാദ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് അനുപം ചന്ദ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.