അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇഫ്താർ മീറ്റും യുദ്ധവിരുദ്ധ സംഗമവും നടത്തി 

 

കൊയിലാണ്ടി: ഇഫ്താർ വിരുന്ന് മാനവ ഐക്യത്തിൻ്റെ സംഗമ വേദിയാണെന്നും പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചില്ലെങ്കിൽ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നും ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ. 

അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇഫ്‌താർ മീറ്റും യുദ്ധവിരു ദ്ധ സംഗമവും കെ പി എം എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. 

ഡി സി സി സെക്രട്ടറി ഇ അശോകൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സനൽ അരിക്കുളം യുദ്ധ വിരുദ്ധ സന്ദേശം നൽകി.

കെ പി രാമചന്ദ്രൻ മാസ്‌റ്റർ, ഇ കെ അഹമ്മദ് മൗലവി , സി സുകുമാരൻ മാസ്റ്റർ, വി പി അബ്‌ദുൾ റഹ്‌മാൻ മാസ്റ്റർ, ഇബ്രാഹിം കുട്ടി മാസ്റ്റർ, അഡ്വ. ബഷീർ, ഇമ്പിച്ചി അലി സിതാര, വാർഡ് മെമ്പർമാരായ അരവിന്ദൻ മേലമ്പത്ത്, വി വി എം ബഷീർ, സജിത എളമ്പിലാട്ട്, സ്‌റ്റിജ അനിഷ്, പി എം ജസീന . പ്രവാസി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഇ പി രതീഷ് അടിയോടി, ടി പി കുഞ്ഞിമായൻ മാസ്റ്റർ, ടി കെ സന്തോഷ് കുമാർ, പി കെ കെ ബാബു, കുഞ്ഞായി കളത്ത് കണ്ടി എന്നിവർ സംസാരിച്ചു. 

ഇഫ്താർ സംഗമത്തിന് വി പി കെ ലത്തീഫ് , സജീർ വാകമോളി, ഹാരിസ് ഫലഖ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.