നന്തി അടിപ്പാത പണി പൂർത്തികരിച്ചു; ജനകീയ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക്

നന്തി കിഴൂർ റോഡ് അടച്ചു കൊണ്ടുള്ള ദേശീയ പാത നിർമാണത്തിനെതിരെ മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച NH66 ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി അനുവദിക്കപ്പെട്ട നന്തി അണ്ടർ പാസിൻ്റെ പണി പൂർത്തിയായി. തിങ്കളാഴ്ച (16-03-2026)  രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും വിവിധ പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില, വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ജനകീയ കമ്മിറ്റി ചെയർമാർ കിഴക്കയിൽ രാമകൃഷണൻ,  കൺവീനർ വി.വി.സുരേഷ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.