മേപ്പയൂർ അഗ്രികൾച്ചറസ്റ്റ് ആൻഡ് മർകന്റൈൻ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ എ ക്ലാസ് മെമ്പർമാർക്കുള്ള ഓഹരിയുടെ ലാഭവിഹിത വിതരണം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട് എ വി അബ്ദുള്ള ലാഭ വിഹിതം ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ വി പി ജാഫർ, സൊസൈറ്റി വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത്, കെ രാജീവൻ, പി കെ അനീഷ്, വി മുജീബ്, ബാബു കൊളക്കണ്ടി, ഭാസ്കരൻ കൊഴുക്കല്ലൂർ, മധു പുഴയരികത്ത്, ഇ കുഞ്ഞിക്കണ്ണൻ, ജസീൽ മുഹമ്മദ്, സഞ്ജയ് കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു.
