മദ്രസ സംവിധാനം ശക്തിപ്പെടുത്തണം : പി.കെ മുഹമ്മദലി

പുതിയ കാലത്ത് മദ്രസ സംവിധാനം ശക്തിപ്പെടുത്തണമെന്നും മത വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികളെ പ്രാപ്തമാക്കണമെന്നും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ മുഹമ്മദലി. കോടിക്കൽ ശറഫുൽ ഇസ്ലാം മദ്രസ ഖത്തർ കൂട്ടായ്മ സംഘടിപ്പിച്ച മദ്രസ പൊതുപരീക്ഷയിൽ വിജയിച്ചവർക്കുള്ള അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ബഷീർ അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുള്ള എൻ. കെ,ഹാഷിം മാസ്റ്റർ, ഷഫീഖ് സംസം, ഇസ്മായിൽ അൻവരി, മുഹമ്മദ് കുട്ടി ദാരിമി, നസീർ എഫ് എം സംസാരിച്ചു. മന്നത്ത് മജീദ് സ്വാഗതവും റിയാസ് എം.വി നന്ദിയും പറഞ്ഞു. പൊതു പരീക്ഷയിൽ ഉന്നത വിജയികൾക്ക് പ്രത്യേക ക്യാഷ് അവാർഡ് നൽകി ആദരിച്ചു.

 

Leave a Reply

Your email address will not be published.